കണ്ണൂര്‍: എസ്.എം.എ രോഗം ബാധിച്ച പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയ ചെക്ക് , വണ്ടി ചെക്കാണെന്ന ആരോപണത്തിനെതിരേ സ്‌നേഹ സൗഹൃദം ചാരിറ്റബിള്‍ ട്രെസ്റ്റ് രംഗത്ത്. ചെക്കില്‍ എഴുതിയ പേരിലെ അക്ഷരത്തെറ്റു കൊണ്ടാണ് ചെക്ക് മടങ്ങിയത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ചെക്ക് നല്‍കിയിരുന്നത്. പലരും ഇതിനെതിരെ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുകയായിരുന്നു.
മടങ്ങിയ 10 ലക്ഷത്തിന്റെ പുതിയ ചെക്ക് മുഹമ്മദിന്റെ പിതാവ് റഫീഖിന് ട്രെസ്റ്റ് ഭാരവാഹികള്‍ കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൈമാറി. മാനേജിങ് ട്രെസ്റ്റി അമര്‍ഷാന്‍, സാജിദ കോടിയേരി, ഷിബു അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.