കേളകം: ആറളം വന്യജീവി സങ്കേതത്തിന് അതിർത്തിയിലെ ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് കയത്തിൽ ആണ് കാട്ടാനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടാന സ്ഥലത്തുണ്ട്. ഉച്ചകഴിഞ്ഞ് ആന കയത്തിൽ നിന്നും കരയിൽ കയറുകയും പിന്നീട് കയത്തിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ വനപാലക സംഘം ആനയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ചൊവ്വാഴ്ച സന്ധ്യയോടെ ആന ചെരിഞ്ഞതായി കാണപ്പെട്ടത്. മറ്റ് ആനകളുമായുള്ള അക്രമത്തിലായിരിക്കാം ആനയ്ക്ക് പരിക്കേറ്റതെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. ബുധനാഴ്ച രാവിലെ ആനയെ സ്ഥലത്തു നിന്നും നീക്കം ചെയ്യാറുള്ള പ്രവർത്തനം ആരംഭിക്കും.