• Wed. Dec 4th, 2024
Top Tags

18 പദ്ധതികൾക്ക് 3.05 കോടി രൂപ അനുവദിച്ചു.

Bydesk

Sep 22, 2021

ഇരിട്ടി: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ 18 പദ്ധതികൾക്കായി 3.05 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ബിനോയി കുര്യൻ അറിയിച്ചു. 12 റോഡുകളുടെ നവീകരണം, 2 കുടിവെള്ള പദ്ധതികൾ, 2 കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റ പണി, 2 സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റ പണി എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.

പ്രവൃത്തി ഇനം, പ്രവൃത്തികളുട പേര്, തുക എന്നീ ക്രമത്തിൽ ചുവടെ:

റോഡ് നവീകരണം: കുട്ടിമാവിൻ കീഴിൽ – പെരിങ്ങാനം – മാലൂർ – 15 ലക്ഷം,  ആനക്കുഴി – കൂന്തലോട് – ഞൂണിക്കര – 15 ലക്ഷം,  മുഴക്കുന്ന് – മുടക്കോഴി – 15 ലക്ഷം, കുട്ടിക്കുന്ന് – പുല്ലാഞ്ഞിയോട് – 15 ലക്ഷം, എടൂർ അമ്പലം – മരമില്ല് – പാംബ്ലാനിയിൽ – 15 ലക്ഷം, കോളിക്കടവ് – നാട്ടേൽ – മുണ്ടയാംപറമ്പ് – 25 ലക്ഷം, വളയംകോട് – കരിക്കോട്ടക്കരി – 30 ലക്ഷം, പുതിയങ്ങാടി – വിയറ്റ്‌നാം – 15 ലക്ഷം, വീർപ്പാട് – അമ്പലക്കണ്ടി – 15 ലക്ഷം, കാരാപറമ്പ് – വീർപ്പാട് – 20 ലക്ഷം, ആറളം – ചതിരൂർ – 25 ലക്ഷം, എടുർ പോസ്റ്റ് ഓഫിസ് – ഞണ്ടുംങ്കണ്ണി – ആറളം – 15 ലക്ഷം.

കുടിവെള്ള പദ്ധതികൾ: പെരിങ്ങാനം – 40 ലക്ഷം, കരിക്കോട്ടക്കരി കുടിവെള്ള പദ്ധതി നവീകരണം – 15 ലക്ഷം, ആറളം ഫാം ജിഎച്ച്എസ്എസ് – 4 ലക്ഷം, ആറളം വിയറ്റ്‌നാം നവജീവൻ കോളനി കുടിവെള്ള പദ്ധതി നവീകരണം – 20 ലക്ഷം.

സ്‌കൂൾ കെട്ടിട അറ്റകുറ്റ പണികൾ: ആറളം ഫാം ജിഎച്ച്എസ്എസ് – 3 ലക്ഷം, ആറളം ജിഎച്ച്എസ് – 3 ലക്ഷം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *