പയ്യാവൂർ :കല്യാട് മേഖലയിൽ ചെങ്കൽ ഖനനം നിർത്തി വെക്കാനുള്ള തീരുമാനത്തിൽ നിന്നും അധകൃതർ ഉടൻ പിന്മാറണമെന്നും, നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും,തൊഴിലാളികൾക്കും മറ്റ് അനുബന്ധ ജോലി ചെയ്യുന്നവർക്കും ഖനനം നിർത്തിയത് കൊണ്ട് ജോലിയില്ലാത്ത അവസ്ഥയാണ്.
ഈ മേഖലയിൽ ജോലി ചെയ്യുന്ന ലോറി ഡ്രൈവർമാർ, ലോഡിംഗ് തൊഴിലാളികൾ,അനുബന്ധ ജോലി ചെയ്യുന്ന തൊഴിലാളികൾ, ഉൾപ്പെടെ ജോലിയും,കൂലിയും ഇല്ലാതെ പട്ടിണിയിലേക്ക് പോകുന്ന സാഹചര്യമാണ് നിലവിലെന്നും, അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് എ.ഐ.യു.ഡബ്ല്യു. സി കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ പറഞ്ഞു. ആയതിനാൽ അടിയന്തരമായി ഖനനം നിർത്തി വെക്കാനുളള തീരുമാനത്തിൽ നിന്നും ജില്ലാ ഭരണകൂടം പിന്മാറണമെന്നും, അല്ലാത്ത പക്ഷം തൊഴിലാളികളേയും,നാട്ടുകാരെയും സംഘടിപ്പിച്ച്, ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും,നൗഷാദ് ബ്ളാത്തൂർ പറഞ്ഞു.