ഏരുവേശ്ശി : കണ്ണൂർ ശ്രീകണ്ഠപുരം ചുണ്ടക്കുന്നിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. ഒന്‍പത് മാസം പ്രായമുള്ള ധ്യാൻ ദേവാണ് മരിച്ചത്. ശ്രീകണ്ഠാപുരം സ്വദേശി മാവില സതീശനാണ് (38) മകനെ കൊലപ്പെടുത്തിയത്. ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷമായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്.കുട്ടിയുടെ തലയുടെ പിറകിലാണു വെട്ടേറ്റത്. ഭാര്യയുടെ കഴുത്തിലും.
പരിക്കേറ്റ ഭാര്യ അഞ്ജു (28) കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്.
കുട്ടി ധ്യാന്‍ ദേവിനെയും അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി പിന്നീട് മരിച്ചു.
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.സതീശൻ മാനസിക പ്രേശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആൾ ആണെന്ന് നാട്ടുകാർ പറഞ്ഞു .