• Fri. Sep 13th, 2024
Top Tags

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു.

Bydesk

Sep 25, 2021

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം സുധീരൻ വ്യക്തമാക്കി.

ഇന്നലെ വൈകീട്ടാണ് വി.എം സുധീരൻ രാജിക്കത്ത് കൈമാറിയത്. കെ.പി.സി.സി പ്രസിഡൻ്റിന് നേരിട്ടാണ് രാജി നൽകിയത്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു വി എം സുധീരൻ അറിയിച്ചു.

അതേസമയം, കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ  ഇന്ന്കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തിയാക്കാനുള്ള നീക്കങ്ങളാണ് നേതൃതലത്തിൽ നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *