കണ്ണുർ: ലോട്ടറി തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പട്ടിണിസമരവുമായി തൊഴിലാളികൾ. ശനിയാഴ്ച്ചത്തെ കാരുണ്യാ ലോട്ടറി വിൽപ്പന നടത്താതെയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ ആസ്ഥാന കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തിയത്.
ലോട്ടറി വില 20 രൂപയാക്കുക ‘ എഴുത്ത ലോട്ടറി മാഫിയയെ ഇല്ലാതാക്കുക, ക്ഷേമനിധി അംഗത്വത്തിന് ടിക്കറ്റ് വിൽപ്പന പരിധി പതിനായിരം രൂപയാക്കുക, കാരുണ്യ ബെനവലൻ്റ് ഫണ്ട് പദ്ധതി പുന:സ്ഥാപിക്കുക എല്ലാ അംഗങ്ങൾക്കും ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ലോട്ടറി ഏജൻ്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ശനിയാഴ്ച്ച കാരുണ്യ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്താതെ വിൽപ്പനക്കാരും തൊഴിലാളികളും കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തിയത്.
സംസ്ഥാന സർക്കാർ നയങ്ങൾ സ്വയംതൊഴിൽ സംരഭമായി ലോട്ടറി വിൽപ്പന നടത്തുന്ന തൊഴിലാളികളെയും ഏജൻ്റുമാരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പറഞ്ഞു.
ലോട്ടറി തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡൻ്റ് പ്രേംജിത്ത് പൂച്ചാലി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാജേഷ്, ജോർജ് ജോസഫ്, കെ.വിജയചന്ദ്രൻ ,ലീസാമ്മ ഇരിട്ടി തുടങ്ങിയവർ നേതൃത്വം നൽകി.തമ്പാൻ പയ്യന്നൂർ സ്വാഗതവും മൂസ കക്കാട് നന്ദിയും പറഞ്ഞു.