• Sat. Jul 27th, 2024
Top Tags

കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ ജെസ്റ്റിന്റെ മൃതദേഹം ഇന്ന് വൈകിട് വീട്ടിലേക്കു കൊണ്ടുവരും

Bydesk

Sep 27, 2021

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ജെസ്റ്റിന്റെ മൃതദേഹം ഇന്ന് (തിങ്കളാഴ്ച) വൈകിട്ടു 6 മണിയോട് കൂടി വീട്ടിൽ എത്തിക്കും.

തുടർന്ന് നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പെരിങ്കിരി സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.

രാവിലെ 7 മണിയോടെ പള്ളിയിലേക്ക് ബൈക്കിൽ പോകും വഴിയാണ് പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ഭാര്യ ജിനി എന്നിവർ ആനയുടെ മുമ്പിൽ പെട്ടത്. സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസ്റ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിലാണ് ഉള്ളത് . വീടിന്റെ നൂറ് മീറ്റർ അകലെ ഇടവഴിയിലായിരുന്നു സംഭവം.

ആനയുടെ മുമ്പിൽ അകപ്പെട്ട നിരവധി പേരാണ് മേഖലയിൽ തലനാരിഴക്ക് രക്ഷപ്പെട്ടത്. എരുത് കടവ്, മട്ടിണി, പെരിങ്കരി, പേരട്ട, കൂട്ടുപുഴ മേഖലയിൽ ആന പരിഭ്രാന്തി സൃഷ്ടിച്ചു. പ്രഭാത സവാരിക്ക് ഇറങ്ങിയവരും, മിൽമ യിൽ പാൽ നൽകാൻ പോയ കർഷകരും ഉൾപ്പെടെ നിരവധി പേർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ ടിപ്പർ ലോറി, ജെ സി ബി , ഓട്ടോ റിക്ഷ, സ്കൂട്ടി , ഇലക്ട്രിക്ക് പോസ്റ്റ് എന്നിവ ആന നശിപ്പിച്ചു. ആക്രമണത്തിൽ ആനയുടെ ഒരു ഭാഗത്തെ കൊമ്പ് ഒടിയുകയും ചെയ്തിട്ടുണ്ട്. രവിലെ 8.30 ഓടെ കൂട്ടുപുഴ പാലത്തിന് സമീപം വഴി ആന കർണ്ണാടക വനത്തിലേക്ക് കടന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ വനപാലകരും സ്ഥലത്തെത്തിയിരുന്നു നാട്ടുകാരുടെ സഹായത്തോടെയാണ് ആനയെ വനത്തിലേക്ക് കടത്തിവിട്ടത്. കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന മേഖലയിൽ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. പേരട്ട, തൊട്ടിൽ പാലം മേഖലയിൽ നിരന്തരമായി ആനശല്യം ഉണ്ടാകുബോഴും പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തതിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *