ഉളിക്കൽ കൂമന്തോട് മേഖലയിൽ കാട്ടാന ഇറങ്ങി.
കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്കു നേരെ ആക്രമണം ഉണ്ടായത്.
കണ്ണൂർ പെരിങ്കിരിയിൽ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ അക്രമണം, ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്.പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരിയിൽ ജസ്റിനാണ് മരിച്ചത് . ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിർത്തിയിട്ടിരുന്ന ജെ സി ബി ക്കെതിരെ ഉണ്ടായ ആനയുടെ ആക്രമണത്തിൽ ആനയുടെ കൊമ്പ് ഒടിഞ്ഞിട്ടുണ്ട്.ആനയെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനത്തിലേക്കു ഓടിക്കാൻ ഉള്ള ശ്രമം തുടരുന്നു.