• Sat. Jul 27th, 2024
Top Tags

ട്രാവലർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരുക്ക്

Bydesk

Sep 28, 2021

ഉരുവച്ചാൽ : മെരുവമ്പായി പാലത്തിനു സമീപം വാഹനാപകടത്തിൽ 5 പേർക്കു പരുക്കേറ്റു. അങ്കമാലി സ്വദേശികൾ സഞ്ചരിച്ച ട്രാവലറും കണ്ടെയ്നർ ലോറിയുമായാണു കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവർ മൈസൂർ സ്വദേശി ഒസീം(36), അങ്കമാലി സ്വദേശികളായ ട്രാവലർ ഡ്രൈവർ ജോയി(39), പ്രിയ(21), മരിയ(12) എന്നിവരെ കൂത്തുപറമ്പ് ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കീഴ്പള്ളിയിൽ ബന്ധുവിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിനു പോയി അങ്കമാലിയിലേക്കു തിരിച്ചു പോകവെ ഇവർ സഞ്ചരിച്ച ട്രാവലറും മൈസൂരിലേക്കു പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 2 വാഹനങ്ങളും തകർന്നു. കൂത്തുപറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *