• Sat. Jul 27th, 2024
Top Tags

എടക്കാനം എൽ.പി. സ്കൂൾ ബസ് നടു റോഡിൽ തുരുമ്പെടുക്കുന്നു

Bydesk

Oct 13, 2021

 

ഇരിട്ടി: നവം: 1ന് സ്ക്കൂൾ തുറന്നു പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് വർഷത്തോളമായി പുട്ടിക്കിടന്ന സ്കൂളുകളിൽ കുട്ടികളെ എത്തിക്കുന്നതിനും പ0ന സൗകര്യമൊരുക്കുന്നതിനും നാടു മുഴുവൻ സ്കൂൾ ശുചീകരണവും സ്ക്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുമായി സ്ക്കൂളുകൾ തുറന്നു പ്രവർത്തിക്കാനാവശ്യമായ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ തകൃതിയായി നടക്കുമ്പോൾ ഇങ്ങ് ഇരിട്ടിക്കടുത്ത് കീഴൂർ ജുമാ മസ്ജിദിനു മുൻവശം തലശേരി – വളവുപാറ റോഡിൽ വർഷങ്ങളായി ഒരു സ്ക്കൂൾ വാഹനം നാഥനില്ലാത്തെ തുരുമ്പെടുക്കുകയാണ്.

ഇരിട്ടി നഗരസഭാ പരിധിയിലെ എടക്കാനം എൽ.പി സ്ക്കൂളിലെ സ്ക്കൂൾ വാഹനമാണ് നടുറോഡിൽ മഴയും വെയിലും കൊണ്ട് ഉപേക്ഷിച്ച നിലയിൽ പൊതു റോഡിൽ തുരുമ്പെടുക്കുന്നത് .രണ്ട് വർഷം മുൻപ് കൊവിഡ് മ ഹാമാരിക്ക് മുൻപ് ആണ് സ്ക്കൂൾ അധികൃതർ ചെറിയ തോതിലുള്ള അറ്റകുറ്റപണിക്കായി സമീപത്തെവർക്ക് ഷോപ്പിൽ വാഹനം എത്തിച്ചത് പണി പൂർത്തിയായെങ്കിലും സ്ക്കൂൾ അധികൃതർ വാഹനം കൊണ്ടു പോകാത്തതിനെ തുടർന്ന് വർക്ക്ഷോപ്പ് ജീവനക്കാർ തങ്ങൾക്ക് ബാധ്യതയായ സ്ക്കൂൾ വാഹനം ഉന്തി തള്ളി അന്തർ സംസ്ഥാന പാതയിൽ കൊണ്ടിടുകയായിരുന്നു ശേഷം രണ്ട് വർഷമായി ആരും തിരിഞ്ഞു നോക്കാനോ വാഹനം സ്ക്കൂളിലോ മറ്റേതെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനോ തയ്യാറാകത്തിനെ തുടർന്നാണ്
നാട്ടിലെ സ്കൂളുകളിലെ സ്ക്കൂൾ വാഹനങ്ങളെല്ലാം നവം: 1 നകം അറ്റകുറ്റപണികൾ പൂർത്തീകരിച്ച് വാഹനസംബന്ധമായ മറ്റ് നടപടിക്രമങ്ങളും പൂർത്തീകരിച്ച് സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ഗ്രാമീണപൊതുവിദ്യാലയമായ എടക്കാനം എൽ പി സ്കൂളിലെ ലക്ഷങ്ങൾ വിലവരുന്ന സ്കൂൾ വാഹനംവഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബാധ്യതയായി നാഥനില്ലാതെ നടുറോഡിൽ തുരുമ്പെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *