ഇരിട്ടി : ബി എം എസ് ഇരിട്ടി സോണിന്റെ നേതൃത്വത്തിൽ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനും മാര്‍ഗ്ഗദര്‍ശിയുമായിരുന്ന ദത്തോപാന്ത് ഠേംഗ് ഡി യുടെ സ്മൃതിദിനാചരണം ഇരിട്ടി മാരാർജി മന്ദിരത്തിൽ വെച്ച് നടന്നു. ബി എം എസ് ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ പരിപാടി ഉദ്‌ഘാടനം ചെയ്തു . ലോകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മൂല്യച്യുതി സംഭവിക്കുമെന്നും കമ്മ്യൂണിസം തകർന്ന് തരിപ്പണമാകുമെന്നും മൂന്ന് ദശാബ്ദങ്ങൾക്ക് പറഞ്ഞ ദാർശിക്കാനായിരുന്നു ഠേംഗ് ഡി എന്ന് വേണുഗോപാൽ പറഞ്ഞു. ബി എം എസ് ഇരിട്ടി സോൺ സിക്രട്ടറി പി.വി. പുരുഷോത്തമൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം. ഷീജ, വനജാ രാഘവൻ, ഇരിട്ടി മേഖലാ പ്രസിഡന്റ് കെ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.