പയ്യാവൂർ: വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ ബോഡി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെയാണ് നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് കണ്ടെത്തിയത്. ഏകദേശം അപകടം നടന്ന പാലത്തിൽ നിന്നും 2 കി.മീ. റിലധികം താഴ്ഭാഗത്തു വെമ്പുവ പാലത്തിനു സമീപത്തു നിന്നുമാണ് ബോഡി കണ്ടെത്തിയത്. വെളളിയാഴ്ച രാവിലെ കൂടുതൽ ആളുകളുടെ സഹായത്തോടെ തെരച്ചിൽ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മൂന്ന് ദിവസത്തിലധികമായി രാത്രിയും പകലുമായി നടത്തിവന്ന തെരച്ചിലിന് വിരാമമായി.