കണ്ണൂർ: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന അഷറഫ് ആഡൂരിന്‍റെ സ്മരണയ്ക്കായി അഷറഫ് ആഡൂർ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കഥാ പുരസ്കാര സമർപ്പണം 24ന് നടക്കും. യുവ കഥാകൃത്ത് നജീം കൊച്ചു കലുങ്കാണ് പുരസ്കാര ജേതാവ്. വൈകുന്നേരം അഞ്ചിന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ പുരസ്കാര സമർപ്പണം നിർവഹിക്കും. സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയിരിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രസിദ്ധീകരിക്കാത്ത 250 കഥകളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത്. വി.എസ്. അനിൽ കുമാർ, ടി.പി. വേണുഗോപാലൻ, കെ. രേഖ എന്നിവരടങ്ങയി ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരത്തിനർഹമായ കഥ തെരഞ്ഞെടുത്തത്.