ഇരിട്ടി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – കച്ചേരിക്കടവ് – പാലത്തും കടവ് റോഡിന്റെ നവീകരണത്തിലും വീതികൂട്ടൽ പ്രവർത്തിക്കുമായി പ്രതിഫലമില്ലാതെ സ്ഥലം ലഭ്യമാക്കുന്ന ആളുകളുടെ പൊളിച്ചുനീക്കേണ്ടിവരുന്ന മതിലുകളും ഗേറ്റുകളും മറ്റ് നിർമി തികളും പുനർ നിർമ്മിച്ചു നൽകാമെന്ന് കെഎസ്ടിപി ചീഫ് എഞ്ചിനീയർ ഉറപ്പു നൽകിയതായി സണ്ണിജോസഫ് എംഎൽഎയും റോഡ് വികസന സമിതി ഭാരവാഹികളും പത്ര സമ്മേളനത്തിൽ അറിയിച്ചു. റോഡിന്റെ നിർമാ ണ പ്രവർ ത്തി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുമരാമത്ത് മന്ത്രിയുടേയും ചീഫ് എഞ്ചിനീയറുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. റീബിൽഡ് കേരളയിൽ നടക്കുന്ന നിർ മാ ണ പ്രവർ ത്തികൾക്ക് ഭൂമി പ്രതിഫലം നൽകി ഏറ്റെടുക്കുന്നതിന് വ്യാവസ്ഥയില്ലെന്നും മറ്റു കാര്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്നും മന്ത്രിയും ചീഫ് എഞ്ചിനീയറും ഉറപ്പു നൽകിയതായും എംഎൽഎ പറഞ്ഞു. നിർമാണ പ്രവർ ത്തിയുമായി ബന്ധപ്പെട്ട് ചിലക്ക് ധരണപിശക് ഉണ്ടായിട്ടുണ്ട്്. ചിലർ അറിഞ്ഞുകൊണ്ടും മറ്റുചിലർ അറിയാതേയും അസത്യങ്ങൾ പ്രചരിപ്പാക്കാൻ ശ്രമിക്കുകയാണ്. 24.50 കിലോമീറ്ററാണ് റോഡിന്റെ ആകെ നീളം. റീബിൽഡ് പദ്ധതിയിൽ സംസ്ഥാനം ഒട്ടാകെ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും മനദണ്ഡപ്രകാരമാണ് റോഡിനും പണം അനുവദിച്ചിരികുന്നത്. റോഡിന് 256 കോടിയുടെ ഭരണാനുമതിയായിരുന്ന ലഭിച്ചിരുന്നത്. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി 135കോടിയാക്കി. 128.43കോടിക്കാണ് പ്രവർ ത്തി ടെൻഡർ ചെയ്തത്. റോഡിന് സ്ഥലം സ്വമേധയ വിട്ടു കിട്ടുന്ന പ്രദേശങ്ങളിൽ ഏഴുമീറ്റർ വീതിയിലും മറ്റിടങ്ങളിൽ നിലവിലെ വീതിയിലും ടാർച്ചെയ്യാനാണ് നിർദ്ദേശം. അതുകൊണ്ടാണ് കർമ്മ സമിതി ഉണ്ടാക്കി സ്ഥലം വിട്ടു നൽകാൻ പ്രദേശ വാസികളോട് ആവശ്യപ്പെടുന്നത്. റോഡിൽ 102 കൾവെർട്ടുകളും ഒൻമ്പത്
പാലങ്ങളും 39 കിലോമീറ്റർ ഓവുചാലും എട്ടു കിലോമീറ്റർ സംരക്ഷണ ഭിത്തിയും നാലു വലിയ കവലകളുടേയും 44 ചെറുകവലകളുടേയും നവീകരണവും ഇതിൽപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു.ഒൻമ്പ്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും 59 തെരുവ് വിളക്കും പദ്ധതിയിൽ ഉണ്ട്. വീതി കറഞ്ഞതും കാലപഴക്കം ചെന്ന പാലങ്ങൾ പുനർനിർമ്മിക്കും. ബാരാപോൾ പദ്ധതിയിൽ നിന്നുള്ള അണ്ടർ ഗ്രൗണ്ട് കേബിൾ മാറ്റുന്നതിന് വൈദ്യുതി വകുപ്പ് ചീഫ് എഞ്ചിനീയറുമായി സംസാരിച്ചതായും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ് ലിസി തോമസ്, വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടം, സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗം കെ.ജെ സജീവൻ എന്നിവരും പതച്ര സമ്മേളനത്തിൽ പങ്കെടുത്തു
അങ്ങാടിക്കടവ്- ചരൾ റോഡ് വികസിപ്പിക്കും
റീബിൽഡ് കേരളാ പദ്ധതിയിൽപ്പെടുത്തി എടൂർ- പാലത്തുംക്കടവ് റോഡിന്റെ ലിങ്ക് റോഡ് എന്ന പരിഗണനയിൽ അങ്ങാടിക്കവ്- ചരൾ റോഡിനേയും വികസിപ്പിക്കും. ഇക്കാര്യം കെ.എസ്.ടി.പി അംഗീകരിച്ചതായി റോഡ് വികസന സമിതി അംഗങ്ങൾ അറിയിച്ചു.