• Sat. Jul 27th, 2024
Top Tags

ഇന്ത്യയുടെ മതേതര പാരമ്പര്യവും ഭരണഘടനാ ദേശീയതയും ഉയർത്തി സർഗ്ഗാത്മകത രാഷ്ട്രീയത്തിനായി കാമ്പസുകളിലെ പോരാട്ടം തുടരും. റുമൈസ റഫീഖ്

Bydesk

Oct 23, 2021

തളിപ്പറമ്പ് : ഫാസിസ്റ്റ് തേരോട്ടങ്ങൾക്കെതിരെയും മാർക്സിസ്റ്റ് കാപാലികതയ്ക്കെതിരെയും സംസ്ഥാനത്തെ കാമ്പസുകളിൽ ഇന്ത്യയുടെ മഹത്തായ മതേതരത്വവും ഭരണഘടനാ ദേശീയതയും ഉയർത്തിപ്പിടിച്ച് കാമ്പസുകളിൽ സർഗ്ഗാത്മക രാഷ്ട്രീയത്തിനായി പോരാടുമെന്ന് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പ്രസ്താവിച്ചു.

നാളിത് വരെ മുസ്‌ലിം ലീഗ് നേതൃത്വം കാഴ്ച വെച്ച മതേതര പാതയിലൂടെ കാമ്പസുകളിൽ മർദ്ദിത ന്യൂനപക്ഷ ദളിത് കൂട്ടായ്മയ്ക്കും സ്ത്രീ സംഘബോധത്തിനും ഹരിതയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും അവർ പറഞ്ഞു. ഹരിത സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റുമൈസ റഫീഖിനെ പ്രവാസി ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നൽകിയ അനുമോദന യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അവർ.

തളിപ്പറമ്പ് ഖായി ദേ മില്ലത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ പ്രവാസി ലീഗ് ജില്ലാ ട്രഷറർ യുപി അബ്ദു റഹ്മാൻ റുമൈസ റഫീഖിനുള്ള പൊന്നാടയും അനുമോദന പത്രവും കൈമാറി. മണ്ഡലം പ്രവാസി ലീഗ് പ്രസിഎംകെ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സി പി വി അബ്ദുള്ള, എ പി ഇബ്രാഹിം, അയിച്ചേരി മുഹമ്മദ് കുഞ്ഞി ഹാജി, അഷറഫ് തീരം’ പി കെ അബ്ദുൽ നാസർ, സി കെ മുസ്തഫ, എസ് ആലി, പി പി മുഹമ്മദ് കുട്ടി, കുട്ടികപ്പാലം, പി പി പി സിദ്ദീഖ്, കെ ഇബ്രാഹിം, സി കെ പി ഹംസ, പി ഇല്യാസ്, ഷരീഫ് പെരുമളാബാദ് പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *