അങ്ങാടികടവ് : ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടികടവിലെ എൻ എസ് എസ് യൂണിറ്റ്, അയ്യങ്കുന്നു ഭരതീയ ചികിത്സ വകുപ്പ് ആയുഷ് ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈന്തുംകരി അംഗൻവാടിയിൽ വെച്ച് നടന്ന ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുരിയച്ഛൻ പയ്യാമ്പള്ളികുന്നേൽ നിർവഹിച്ചു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി ഫാദർ ജെയ്സൺ അന്തിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെബർ ജോസ് എ വൺ , പ്രോഗ്രാം ഓഫീസർ ജിഷ ഇ, വളണ്ടിയർ സെക്രട്ടറി മാരായ അക്ഷയ് ബിജു, ലയ എ വി എന്നിവർ സംസാരിച്ചു. Dr. വീണ, Dr. രാധിക,പ്രോഗ്രാം ഓഫീസർ നിധിൻ കുട്ടൻ പി കെ, വളണ്ടിയർമാരായ ഫിലിപ്പ് പി എ, ആനി ബിജി, വിമൽ തോമസ്, അഖിൽ ദേവസ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി