കരിക്കോട്ടക്കരി : മലയോരമണ്ണിൽ ചോളം കൃഷിക്കും പാകമാണെന്ന് തെളിയിക്കുന്നതാണ് കരിക്കോട്ടക്കരിയിലെ ചൊളിയിൽ ജോസഫിന്റെ കൃഷിയിടം. വർഷങ്ങളായി റബർ കൃഷി ചെയ്ത മൂന്ന് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ജോസഫ് നടത്തിയ ചോളം കൃഷി വൻ വിജയമായി മാറിയത്. പാട്ട ഭൂമിയിലാണ് ജോസഫ് ചോളം കൃഷിക്കായി മാറ്റിയത്. മൈസൂരുവിൽ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്ന സൃഹൃത്താണ് വിത്ത് എത്തിച്ചു നൽകിയത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ വീട്ടുപറമ്പിൽ ചോളം നട്ടപ്പോൾ ലഭിച്ച മികച്ച വിളവാണ് ജോസഫിനെ ഇതിലേക്ക് ആകർഷിച്ചത്.
മൂന്ന് മാസം കൊണ്ടാണ് ചോളം പൂത്ത് കായയായത്. വിപണിയി കിലോയ്ക്ക് 40രൂപവരെ വിലയും ലഭിക്കുന്നതിനാൽ ചെറിയ ഉത്പ്പാദന ചിലവിലും കുറഞ്ഞ കാലം കൊണ്ടും നല്ല വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഗുണമെന്ന് ജോസഫ് പറഞ്ഞു.
കർണ്ണാടകത്തിൽ സർക്കാർ കൃഷി ഭവൻ മുഖേന മാത്രമാണ് വിത്ത് വിതരണം ചെയ്യുന്നുള്ളു. വിത്ത് ലഭിക്കാനുള്ള സാഹജര്യം ഉണ്ടായാൽ ചെറിയ സ്ഥലത്ത് പോലും കൃഷിയിറക്കാൻ കഴിയുമെന്ന് ജോസഫ് പറഞ്ഞു. ചോളത്തിന് പുറമെ എള്ള്, കൂർക്ക എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്. കർപെന്റർ തൊഴിലാളിയായിരുന്ന ജോസഫ് ഹൃദ്രോഹ സബന്ധമായ അസുഖത്തെ തുടർന്ന് എടുത്തുകൊണ്ടിരുന്ന തൊഴിൽ ഉപേക്ഷിച്ച് ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് കൃഷിയിലേക്ക് ഇറങ്ങിയത്.
കായ മുത്ത് പറച്ചു കഴിഞ്ഞാൽ ചെടി വെട്ടിയെടുത്ത് തീറ്റപ്പുല്ലായി കുറെ കാലം ഉപയോഗിതക്കാമെന്നത്തും മലയോരത്ത് ചോളത്തിന്റെ സാധ്യത വർധിപ്പിക്കുകയാണ്.