മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ വിജേഷും സംഘവും മൂന്ന് മീറ്റർ നീളമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് കാക്കയങ്ങാട് ഉളിപ്പടി കോളനിയിൽ താമസിക്കുന്ന ജയൻ (63) എന്നയാളെ അറസ്റ്റ് ചെയ്തു.
ആഴ്ചകളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ കെഷാജി സിവിൽ എക്‌സൈസ് ഓഫീർമാരായ ടി.ഒ വിനോദ് ,കെ സുനീഷ്, വി.എൻ.സതീഷ് എന്നിവരും പങ്കെടുത്തു.