ഇരിട്ടി: ഇരിട്ടി താലൂക്ക് തല റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഒപ്പം 2021 പരിപാടി സംഘടിപ്പിച്ചു. കടത്തുംകടവ് സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ കളക്ടർ എസ്. ചാരശേഖർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.കെ. ദിവാകരൻ അധ്യക്ഷനായ ചടങ്ങിൽ ഇരിട്ടി തഹസീൽദാർ സി.വി. പ്രകാശൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ രഞ്ജിത് ടി.വി., ഷാജു പി, അനിൽ ജോസ് ജെ, സന്തോഷ് എൻ. വി. , പി.സി. ജയരാജൻ, ലേഖ എൻ , ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു