ഉളിക്കൽ :ഡി.വൈ.എഫ്.ഐ. മണിപ്പാറ, കോട്ടപ്പാറ യൂണിറ്റുകളുടേയും കണ്ണൂർ സൺറൈസ് കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പ് മണിപ്പാറയിൽ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രഫുൽ ഡൊമിനിക് അധ്യക്ഷനായ ചടങ്ങിൽ ജലീൽ വി, കെ.ജി. ദിലീപ്, ഉഷാദ്, ഷാജി കെ.എസ്, എമേഴ്സൻ , വിഷ്ണു, ശിഹാബ്, റെജി, ഡയസ് തോമസ് , മിനി ഈറ്റശ്ശേരി, സമീറ പള്ളിപ്പാത്ത്, ബാബു ഐസക്ക്, ജോമിറ്റ് തുടങ്ങിയവർ സംസാരിച്ചു.