പടിയൂർ : കെപിസിസി യുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം കെപിസിസി പ്രസിഡന്റ് ശ്രീ. കെ. സുധാകരൻ എം.പി നിർവഹിച്ചു. പടിയൂരിൽ വച്ചു നടന്ന ചടങ്ങിൽ ശ്രീമതി നസീമ മഠത്തിലിനു പുതിയ വീടിന്റെ താക്കോൽ സമ്മാനിച്ചു. പടിയൂർ മുസ്ലിം ജുമാ അത് പള്ളി ഏറ്റെടുത്തു നൽകിയ സ്ഥലത്താണ് കോൺഗ്രസ്സ് പ്രവർത്തകർ വീടെടുത്തു നൽകിയത്
ഡി. സി. സി പ്രസിഡന്റ് ശ്രീ മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ. പി സി സി ജനറൽ സെക്രട്ടറി ശ്രീ സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി ശ്രീധരൻ,ഡി. സി. സി സെക്രട്ടറി മാരായ കെ. സി മുഹമ്മദ് ഫൈസൽ, ബേബി തോലാനി, ബെന്നി തോമസ്,ഒകെ പ്രസാദ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റു മാരായ സുരേഷ് മാവില, തോമസ് വർഗീസ്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ആർ രാജൻ, പികെ രാജൻ ,പിപി ബാലൻ,അബ്ദുൽ സബാഹ് മാസ്റ്റർ, സിവിയെൻ യാസറ, ഫർസീൻ മജീദ്,സ്മിത രാജീവ്,ഷഹന രാജീവ്, ഖലീൽ റഹ്മാൻ എന്നിവർ പങ്കെടുത്തു . രോഹിത് കണ്ണൻ സ്വാഗതവും, രാജീവൻ കെ നന്ദിയും അറിയിച്ചു.