കണ്ണൂർ : ഇന്ന് പുലർച്ചെ 2.30തോടെയാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്. ആളപായമില്ല. ഓടികൊണ്ടിരുന്ന വണ്ടിയുടെ മുൻഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ലോറിയിലെ സാധനങ്ങളെല്ലാം കത്തി നശിച്ചു. കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീയണച്ചത്. കണ്ണോത്തുംചാൽ വളവിൽ നാഷണൽ ഫർണിച്ചർ, ടി.വി.സ്റ്റാന്‍റ് ഹൗസ് എന്നീ കടകളുടെ മുന്പിൽവെച്ചാണ് അപകടമുണ്ടായത്. എന്നാൽ കടകൾക്ക് നാശമുണ്ടായില്ല. അപകട സ്ഥലത്തിന് അടുത്ത് ട്രാൻസ്ഫോമറും സ്ഥിതിചെയ്തിരുന്നു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപെട്ടു. ലോറിയിലുണ്ടായ ചൈനീസ് പടക്കങ്ങൾ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് ലോറി ഡ്രൈവർ മലപ്പുറം സ്വദേശി കരീം പറയുന്നു.