കണ്ണൂർ : CPM കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഇന്നലെ രാവിലെ ബഹുജന ധർണ്ണ സംഘടിപ്പിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം ഇ. പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിൻ്റെ വികസന കുതിപ്പ് തടയാനുള്ള ദുഷ്ട ചിന്ത കോൺഗ്രസ്സിനെന്ന് ഇ പി ജയരാജൻ ആരോപിച്ചു.
അതാണ് കിഫ് ബിക്കെതിരെ പ്രചരണം അഴിച്ചുവിടുന്നത്. കിഫ് ബി ദുർബലപ്പെടുത്തിയാൽ പിന്നെ വികസന മുരടിപ്പെന്ന് പ്രചരിപ്പിക്കാം. കേരള സർക്കാർ ഒരു അധികഭാരവും ജനങ്ങൾക്ക് മേലെ അടിച്ചേൽപ്പിച്ചില്ല. പരമാവധി ക്ഷേമാശ്വാസം നൽകാനാണ് ശ്രമിച്ചത്. ഇന്ധന നികുതി ഇടതു സർക്കാർ ഇതുവരെ കൂട്ടിയിട്ടില്ല. രാജ്യത്തെ വൻകിട ബിസിനസ് ലോബിക്ക് വേണ്ടിയാണ് മൂന്ന് കാർഷിക നിയമം മോദി സർക്കാർ പാർലമെൻ്റിൽ പാസാക്കിയത്. ഇന്ധന കൊള്ളയാണ് കേന്ദ്രം നടത്തിയത്. കോർപറേറ്റ് കമ്പനികളെ മാത്രമാണ് മോദി സർക്കാർ സഹായിക്കുന്നതെന്നും ഇ. പി ജയരാജൻ കുറ്റപ്പെടുത്തി. അധ്യക്ഷൻ പി രമേശ് ബാബു, ഏരിയാ സെക്രട്ടറി കെ. സി സുധാകരൻ, പി പ്രശാന്ത്, ടി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.