• Mon. Sep 9th, 2024
Top Tags

പ്ലാസ്​റ്റിക്കിനോട് ‘ഗുഡ്​ ബൈ’ പറയാനൊരുങ്ങി കണ്ണൂർ ജില്ല.

Bydesk

Nov 25, 2021

ക​ണ്ണൂ​ർ: നൂ​റു ദി​വ​സ​ത്തി​ന​കം പ്ലാ​സ്​​റ്റി​ക്​ മു​ക്ത ജി​ല്ല​യാ​കാ​ന്‍ (ഡി​സ്‌​പോ​സി​ബി​ള്‍ ഫ്രീ) ​വി​പു​ല​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യും ജി​ല്ല ഭ​ര​ണ​കൂ​ട​വും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഒ​രു​ങ്ങി. അ​ടു​ത്ത വര്‍ഷത്തോടെ സ​മ്പൂ​ര്‍ണ പ്ലാ​സ്​​റ്റി​ക്​ മു​ക്ത ജി​ല്ല എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ക​ര്‍മ​പ​ദ്ധ​തി​ക്ക് ജി​ല്ല ആ​സൂ​ത്രണ സ​മി​തി രൂ​പം ന​ല്‍കി. ഡി​സ്‌​പോ​സി​ബി​ള്‍ പ്ലാ​സ്​​റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് ബ​ദ​ലാ​യി മ​റ്റ് ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ഉ​ല്‍പാ​ദ​ന​വും പ്ര​ചാ​ര​ണ​വും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് വ്യാ​പാ​രി സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍, പേ​പ്പ​ര്‍ ബാ​ഗ്, തു​ണി​സ​ഞ്ചി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം ജി​ല്ല​ത​ല​ത്തി​ല്‍ വി​ളി​ച്ചു ചേ​ര്‍ക്കും.

പേ​പ്പ​ര്‍ ബാ​ഗ്, തു​ണി​സ​ഞ്ചി ഉ​ല്‍പാ​ദ​നം വ​ര്‍ധി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ/​ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ, വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 15ന​കം ബ​ദ​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന വി​പ​ണ​ന​മേ​ള സം​ഘ​ടി​പ്പി​ക്കും. മ​ത്സ്യ-​ഇ​റ​ച്ചി വി​ൽ​പ​ന​ശാ​ല​ക​ളി​ല്‍ നി​ന്ന് പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ള്‍ ഒ​ഴി​വാ​ക്കാ​നും ബ​ദ​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നും ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഡി​സം​ബ​ര്‍ അ​ഞ്ചി​ന​കം നി​ര്‍ബ​ന്ധ​മാ​യും പ്ര​ദ​ര്‍ശി​പ്പി​ക്കും.

സ​ര്‍ക്കാ​ര്‍, അ​ര്‍ധ​സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, കോ​ള​ജു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധി​ക്കും. പ്ര​ചാ​ര​ണ ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കും. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രോ​ധ​ന ബോ​ര്‍ഡു​ക​ളും സ​ന്ദ​ര്‍ശ​ക​ര്‍ പ്ലാ​സ്​​റ്റി​ക്​ കൊ​ണ്ടു വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ ഗ്രീ​ന്‍ ചെ​ക്ക് പോ​സ്​​റ്റു​ക​ളും സ്ഥാ​പി​ക്കും. 2022 ഫെ​ബ്രു​വ​രി അ​വ​സാ​നം മി​ക​ച്ച രീ​തി​യി​ല്‍ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക​യും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ന​ഗ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​വ​ര്‍ റോ​ളി​ങ്​ ട്രോ​ഫി ഏ​ര്‍പ്പെ​ടു​ത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *