കണ്ണൂർ : സ്ത്രീധനത്തിൻ്റെ പേരിൽ യുവതി യുവാക്കളെ കച്ചവടച്ചരക്കാക്കുന്ന തെറ്റായ സമീപനത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കച്ചവടമല്ല കല്യാണം എന്ന പേരിൽ ഉത്തരമേഖല കൺവൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.
28ന് രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുന്ന കൺവൻഷൻ കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. മേയർ ടി. ഒ മോഹനൻ മുഖ്യാതിഥിയാവും.
ഗാന്ധിയൻ പി. വി രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് മുന്നിന് നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി ദിവ്യ ഉദ്ഘാടനം ചെയ്യും.
അസി.സിറ്റി പോലീസ് കമ്മീഷണർ പി. പി സദാനന്ദൻ, വനിത ശിശുസംരക്ഷണ ഓഫിസർ ബിന്ദു സി. എ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. സ്ത്രീധനമെന്ന സാമൂഹിക വിപത്ത് ജാതിമത ഭേദമന്യേ സമൂഹത്തിൽ വ്യാപിച്ചെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വാർത്താ സമ്മേളനത്തിൽ പവിത്രൻ തില്ലങ്കേരി, അഡ്വ. സുജാത വർമ്മ, ആനന്ദ ജ്യോതി ടീച്ചർ, പ്രിയംവദ എൻ. ഇ, സി ജയചന്ദ്രൻ പങ്കെടുത്തു.