കണ്ണൂർ : ജില്ലയിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഈർച്ചമിൽ തൊഴിലാളികൾ ആൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ – AKSMTA – സംഘടനയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചതായി തൊഴിലാളികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.
28 ആം തിയ്യതി രാവിലെ 10 മണിക്ക് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സഘടിപ്പിക്കുന്ന ജില്ല കൺവൻഷനിൽ ജില്ലാ കമ്മിറ്റി രൂപീകരിക്കും. ഒന്നാം ഘട്ടം എന്ന നിലയിൽ 200 തൊഴിലാളികൾക്ക് കൺവൻഷനിൽ മെമ്പർഷിപ്പ് വിതരണം ചെയ്യും.
പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് സത്യൻ ചേനപ്പാടി, സെക്രട്ടറി സുനിൽ മാരൂർ, രാജേഷ് റാന്നി പങ്കെടുക്കും. ഈർച്ചമിൽ തൊഴിലാളികൾ അനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പരിഹാരം കാണുന്നതിനുമാണ് സംഘടന രൂപീകരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആക്ടിങ്ങ് ഭാരവാഹികളായ വി. വിഅശോകൻ, മനോജ് പിണറായി, സി. ടി ദുർഗ്ഗ ദാസ്, കെ രഘു എന്നിവർ പങ്കെടുത്തു.