കണ്ണൂർ : തീരദേശ ഹൈവേയുടെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കിഫ്‌ബി സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. പയ്യന്നൂർ മുതൽ മാഹി വരെയുള്ള തീര ദേശ പ്രദേശങ്ങളിലൂടെയാണ് ജില്ലയിലെ ഹൈവേ പോകുന്നത്.
അടുത്ത ആഴ്ചയിൽ തന്നെ സർവ്വേ അടക്കമുള്ള നടപടികൾ ആരംഭിക്കും. ആറ് മാസമാണ് ഡി. പി. ആർ സമർപ്പിക്കാൻ കിഫ്‌ബി യ്ക്ക് അനുവദിച്ചിട്ടുള്ളത്. തീരദേശ ഹൈവേയുടെ വിശദമായ ഡി. പി. ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹൈഡെക് ഏജൻസിയും കെ. ആർ. എഫ്. ബി ഉദ്യോഗസ്ഥരുടെ സംഘവുമാണ് നീർക്കടവ്, മീൻകുന്ന്, അഴീക്കൽ മേഖല ഉൾപ്പെടേയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിയത്. കെ. വി സുമേഷ് എം. എൽ. എ, പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് എന്നിവരുമുണ്ടായിരുന്നു.