മാക്കൂട്ടം : കുടക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരാജ് പേട്ട ടൗണിന് സമിപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കുടക് ഡി. സി. സി പ്രസിഡൻ്റ് ധർമ്മജ ഉത്തപ്പ ഉദ്ഘാടനം ചെയ്തു തുടർന്ന് വാഹനങ്ങളിൽ എത്തിയ പ്രവർത്തകർ പ്രകടനമായി മാക്കൂട്ടം ചെക്ക് പോസ്റ്റിന് മുന്നിൽ പ്രതിഷേധം തീർത്തു.
മാക്കൂട്ടത്ത് നടന്ന പ്രതിഷേധ പരിപാടി ഡി. സി. സി അംഗം സി. കെ പ്രത്യുനാഥ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത നിയമമാണ് കുടക് ഭരണകൂടം പിന്തുടരുന്നതെന്നും പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിരാജ്പേട്ട ടൗൺ കോൺഗ്രസ് പ്രസിഡൻ്റ് ജിജി മോഹൻ അധ്യക്ഷനായി. ഉപേന്ദ്ര, ശരത് കുമാർ, മുഹമ്മദ് റാഫി, ഗഫൂർ , തോമസ് വർഗ്ഗീസ്, മട്ടിണി വിജയൻ , ബിജു വേങ്ങലപ്പള്ളി എന്നിവർ പ്രസംഗിച്ചു.