• Wed. Dec 4th, 2024
Top Tags

സി. പി. എം പിണറായി ഏരിയ സമ്മേളനം.

Bydesk

Nov 28, 2021

പിണറായി : കേന്ദ്രസർക്കാരിന്റെ സാമ്പത്തിക രംഗത്തെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പാർട്ടി ഏരിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾക്ക് ഒന്നും പറയാനാകാത്ത സ്ഥിതിയാണ്, അധികാരങ്ങളിൽ കേന്ദ്രം കടന്നുകയറുന്നു, സഹകരണ മേഖലയെ തകർക്കുന്നു, പൊതുമേഖലയെ ഇല്ലാതാക്കി തുടങ്ങി നിരവധി വിമർശനങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ തൊടുത്തുവിട്ടത്.

‘ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ചാണ് കേന്ദ്രം ഭരണം നടത്തുന്നത്. ഇന്ത്യയുടെ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുന്ന സമീപനമാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയിൽ നിന്ന് അന്യമാക്കുന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊണ്ടു. ഗോവധ നിരോദനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടത്തുന്നു. അത്തരത്തിലുള്ള ശ്രമം കേരളത്തിലും നടക്കുന്നു. ലക്ഷദ്വീപിന് മുകളിലും സംഘ പരിവാറിന്റെ ബുൾഡോസർ ഉരുളാൻ തുടങ്ങി.’

Spread the love

Leave a Reply

Your email address will not be published. Required fields are marked *