ശ്രീകണ്ഠപുരം : പുരോഗമന കലാസാഹിത്യ സംഘം ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസും സാംസ്ക്കാരിക സായാഹ്നവും സംഘടിപ്പിച്ചു.
സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ അവാർഡുകൾ നേടിയ “കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും” നാടകത്തിന്റെ പ്രവർത്തകരായ എം. അനിൽകുമാർ (രചന), ശിവകാമി തിരുമന (മികച്ച നടിക്കുള പ്രത്യേക ജൂറി പുരസ്ക്കാരം), സന്തോഷ് എം (നാടക സംഘം സിക്രട്ടറി), എന്നിവർക്കും, പിറവി ബാല സാഹിത്യ പുരസ്ക്കാരം നേടിയ നാരായണൻ കാവുമ്പായി, എം എസ് സുരേന്ദ്രൻ ഫൗണ്ടേഷൻ സംസ്ഥാന കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.എം. സരസ്വതി ടീച്ചർ എന്നിവരെയുമാണ് അനുമോദിച്ചത്.
കെ.വി.സുമേഷ് MLA പരിപാടി ഉൽഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. പുകസ ജില്ല സിക്രട്ടറി നാരായണൻ കാവുമ്പായി സാംസ്കാരിക പ്രഭാഷണം നടത്തി. അഡ്വ. എം.സി.രാഘവൻ , പി.പുഷ്പജൻ , എം.പി.സുരേഷ്, ശിവകാമി തിരുമന , എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.
മേഖലാ പ്രസിഡണ്ട് കെ.പി. കുമാരൻ അധ്യക്ഷത വഹിച്ചു. സിക്രട്ടറി കെ.കെ.രവി സ്വാഗതവും കെ.കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.