• Sat. Jul 27th, 2024
Top Tags

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും.

Bydesk

Nov 29, 2021

3 കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിൽ അവതരിപ്പിയ്ക്കുന്ന ബില്ല് ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സർക്കാർ ശ്രമം. അണക്കെട്ടുകളുടെ പരിശോധനാധികാരം കേന്ദ്രത്തിന് ലഭ്യമാക്കുന്ന ഡാം സേഫ്റ്റി ബിൽ ഇന്ന് രാജ്യസഭയിലും കേന്ദ്രസർക്കാർ അവതരിപ്പിയ്ക്കും. ബിജെപിയും കോൺഗ്രസ്സും അംഗങ്ങൾക്ക് ഇന്ന് സഭയിൽ ഹജരാകണമെന്ന് ഇതിനകം വിപ്പ് നൽകിയിട്ടുണ്ട്.

ശൈത്യകാല സമ്മേളനത്തിനത്തിന്റെ ആദ്യ ദിനം ഇരുസഭകളും രാവിലെ പതിനൊന്ന് മണിയ്ക്കാണ് സമ്മേളിയ്ക്കുക. ലോക്സഭയുടെ മേശപ്പുറത്തുള്ള 3 കാർഷിക നിയമങ്ങൾ പിൻ വലിയ്ക്കാനുള്ള റീപ്പിൽ ബിൽ ആദ്യം പരിഗണിയ്ക്കും. ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിയ്ക്കുന്ന ബില്ല് തുടർന്ന് സഭ ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിയ്ക്കുന്നതിനൊപ്പം കർഷകരുടെ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിയ്ക്കണമെന്ന് പ്രതിപക്ഷം സഭയിൽ നിർദ്ദേശിയ്ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *