• Wed. Dec 4th, 2024
Top Tags

പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി ഉൽസവത്തിന് ഇന്ന് കൊടിയേറി.

Bydesk

Dec 2, 2021

കണ്ണൂർ : ഈ വർഷത്തെ പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഇന്ന് കൊടിയേറി.  പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും തിരുവപ്പന മഹോത്സവം നടത്തുക.

രാവിലെ 11ന് മാടമന ഇല്ലത്തു വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടിയേറ്റ് നടത്തുന്നതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങ് നടത്തും. വൈകുന്നേരം 3.30യോടുകൂടി തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിലേക്ക് പ്രവേശിക്കുന്നതോടെ കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള 15 ഓളം ഭജന സംഘങ്ങൾ മടപ്പുരയിലേക്ക് പ്രവേശിക്കും.

സന്ധ്യക്ക് ശേഷം ദീപാരധനയോടെ മുത്തപ്പൻ വെള്ളാട്ടവും രാത്രി 10 മണിയോടെ മുത്തപ്പൻ അന്തിവേലയും നടക്കും. തുടർന്ന് പഞ്ചവാദ്യത്തിൻറെ അകമ്പടിയോടുകൂടി കലശം എഴുന്നള്ളിച്ച് മടപ്പുരയിലേക്ക് യാത്ര ആരംഭിക്കും. ആ സമയത്ത് ആചാരപ്രകാരമുള്ള കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *