പിണറായി : പിണറായിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. യുപി സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ കണ്ട വിദ്യാർത്ഥിനി രക്ഷിതാക്കളെയും അധ്യാപകരെയും വിവരമറിയിക്കുകയായിരുന്നു. പ്രധാനധ്യാപിക വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ പിണറായി ഇൻസ്പെക്ടർ സുമേഷ്, എസ്. ഐ വിനോദ് കുമാർ, വനിതാ ഉദ്യോഗസ്ഥ റമീള എന്നിവർ മൊബൈൽ പരിശോധിച്ച് അധ്യാപകനെ തിരിച്ചറിയുകയായിരുന്നു. സ്കൂളിലെ അറബിക് അധ്യാപകനായ വടകര കോട്ടപ്പളളി സ്വദേശി നൗഷാദിനെ ഉടൻ തന്നെ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ വകുപ്പും അധ്യാപകനെതിരെ ചുമത്തി. വിവരമറിഞ്ഞ് രക്ഷിതാക്കൾ ഉൾപ്പടെ സ്കൂളിലേക്ക് എത്താൻ തുടങ്ങിയതോടെ പി. ടി. എ യോഗവും ചേർന്നു. അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യവും ഏക സ്വരത്തിലുയർന്നു. ഒരു മാസം മുമ്പാണ് ഇയാൾ സ്കൂളിലെത്തിയത്.