• Mon. Sep 9th, 2024
Top Tags

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍; ഭൂസംരക്ഷണ നിയമപ്രകാരം മാറ്റാൻ കലക്ടർമാർക്ക് ഹൈക്കോടതി നിർദേശം.

Bydesk

Dec 2, 2021

കൊച്ചി : പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ മാറ്റാൻ ജില്ലാ കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം. ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാൻ ആണ് കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എടുത്ത നടപടികൾ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഇന്ന് കേസ് പരി​ഗണിച്ചപ്പോൾ അനധികൃത കൊടിമരങ്ങൾ നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എങ്കിൽ എന്തുകൊണ്ട് നിയമപരമായ നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയിൽ അറിയിച്ചു. നിയമം തെറ്റിക്കുന്നവർക്കെതിരെ

മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കാൻ മൂന്നു മാസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും സമയം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങൾക്ക് എതിരെ ജില്ല കളക്ടർമാർ നടപടി എടുക്കാത്തത് എന്തെന്നും കോടതി ചോദിച്ചു . ശേഷമാണ് കൊടിമരങ്ങള്‍ മാറ്റാൻ ജില്ലാ കളക്ടർമർക്ക് ഹൈക്കോടതി നിർദേശം നൽകിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *