• Wed. Apr 17th, 2024
Top Tags

പച്ചക്കറിവില പിടിച്ചുനിർത്താൻ സ്​ഥിരം പദ്ധതി; തെങ്കാശിയിലെ മൊത്തസംരംഭകരിൽനിന്ന്​ വാങ്ങാൻ ധാരണ.

Bydesk

Dec 3, 2021

കണ്ണൂർ : കു​തി​ച്ചു​യ​രു​ന്ന പ​ച്ച​ക്ക​റി​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ്​​ഥി​രം സം​വി​ധാ​ന​വു​മാ​യി​ കൃ​ഷി​വ​കു​പ്പ്. ​ത​മി​ഴ്​​നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ലെ​യും ക​ർ​ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും കൃ​ഷി​ക്കാ​രി​ൽ​നി​ന്ന്​ നേ​രി​ട്ട്​ പ​ച്ച​ക്ക​റി സം​ഭ​രി​ച്ച്​ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നാ​ണ്​ ഹോ​ർ​ട്ടി​കോ​ർ​പ്പിൻറെ തീ​രു​മാ​നം.

തെ​ങ്കാ​ശി​യി​ലെ ഓ​രോ​ദി​വ​സ​ത്തെ​യും മാ​ർ​ക്ക​റ്റ് വി​ല​ക്ക​നു​സ​രി​ച്ചാ​വും പ​ച്ച​ക്ക​റി​ക​ൾ സംഭരിക്കുക. ഇ​ട​നി​ല​ക്കാ​രെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ നേ​രി​ട്ട് പ​ച്ച​ക്ക​റി​ക​ൾ ശേഖരിക്കുന്നതോടെ  പ​ച്ച​ക്ക​റി ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്           പ്ര​തീ​ക്ഷ. ഹോ​ർ​ട്ടി​കോ​ർ​പ്​ എം.​ഡി​യും വി.​എ​ഫ്.​പി.​സി.​കെ ഉ​ദ്യോ​ഗ​സ്​​ഥ​രും വ്യാ​ഴാ​ഴ്​​ച തെ​ങ്കാ​ശി​യി​ലെ​ത്തി അ​വി​ട​ത്തെ പ​ച്ച​ക്ക​റി മൊ​ത്ത​സം​രം​ഭ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ആ​റ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്രാ​രം​ഭ​ഘ​ട്ട ച​ർ​ച്ച വി​ജ​യ​ക​ര​​മെ​ന്നും ഡി​സം​ബ​ർ എ​ട്ടി​ന്​ തു​ട​ർ ച​ർ​ച്ച​യും ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട​ലും ന​ട​ത്താ​നാ​ണ്​ ധാ​ര​ണ​യെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു. തെ​ങ്കാ​ശി മാ​ർ​ക്ക​റ്റി​ലെ വി​ല​ക്കൊ​പ്പം ഒ​രു​രൂ​പ അ​ധി​കം ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഹോ​ർ​ട്ടി​കോ​ർ​പ് ന​ൽ​കും.

ശ​ക്ത​മാ​യ മ​ഴ​യും മോ​ശം കാ​ലാ​വ​സ്​​ഥ​യും കാ​ര​ണം ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ പ​ച്ച​ക്ക​റി​ക​ൾ എ​ത്താ​താ​യ​തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ലെ പ​ച്ച​ക്ക​റി​വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​യോ​ളം ഇ​തിൻറെ രൂ​ക്ഷ​ത​യി​ൽ ന​ട്ടം​തി​രി​യു​ക​യാ​യി​രു​ന്നു ജ​നം. തു​ട​ർ​ന്നാ​ണ്​ കൃ​ഷി​വ​കു​പ്പിൻറെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *