കണ്ണൂർ : വെള്ളിയാഴ്ച്ച രാവിലെ സമ്മേളന നഗരിയായ റബ്കോ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് ആർ സജിലാൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം പ്രമുഖ പത്രപ്രവർത്തകനും ദി ടെലഗ്രാഫ് പത്രാധിപരുമായ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അരാഷ്ട്രിയത എന്ന പിശാച് മാധ്യമങ്ങളെ പിടികൂടിയതായി രാജഗോപാൽ പറഞ്ഞു.
വൻകിട ബിസിനസ് കാർ ദൃശ്യമാധ്യമങ്ങളെ കൈപ്പടിയിലാക്കി.ഇത് ന്യൂസ് റൂമുകളെ അരാഷ്ട്രീയ കാഴ്ച്ചപാടിലെത്തിച്ചു. സ്പോർട്സും ബോളിവുഡ് സിനിമയും പത്രങ്ങളുടെ മുഖ പേജിൽ സ്ഥാനം പിടിച്ചു. നിഷ്പക്ഷതയുടെ പേരിൽ ഏത് പോക്രിത്തരവും പത്രങ്ങൾ പുറത്ത് വിടാൻ തുടങ്ങിയെന്നും രാജഗോപാൽ കുറ്റപ്പെടുത്തി..
സ്വാഗതസംഘം കൺവീനർ പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. CPlസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ജി.ആർ അനിൽ, റവന്യുമന്ത്രി കെ രാജൻ, ദേശീയ ഭാരവാഹികളായ ആർ തിരുമലൈ, അഫ്താബ്, സംസ്ഥാന പ്രസിഡൻ്റ് ആർ സജിലാൽ, കെ രാജൻ, മഹേഷ് കക്കത്ത്, സി എൻ ചന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ശനിയാഴ്ച്ചയും തുടരും. വൈകീട്ട് ആറിന് സമ്മേളന സമാപനം നടക്കും. അഗത്തി, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് AIYF ൻ്റെ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു.