• Sat. Jul 27th, 2024
Top Tags

വികസനമാറ്റത്തിന്റെ പുതുവഴിയിൽ പരിയാരം മെഡിക്കൽ കോളേജ്.

Bydesk

Dec 4, 2021

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വികസനമാറ്റത്തിന്റെ പുതുവഴിയിലാണ്. നിർമ്മാണ പ്രവൃത്തികൾ പി.ഡബ്ല്യു.ഡി ഇതിനോടകം ഏറ്റെടുത്തു. പെയിന്റിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള 36 കോടിയുടെ ടെണ്ടർ പ്രവർത്തികൾ ആരംഭിച്ചതായി പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് അറിയിച്ചിട്ടുണ്ട്. 136 കോടി ചെലവുവരുന്ന അത്യാധു നിക ട്രോമാ കെയർ ബ്ലോക്ക് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ഐ.എഫ്.സി അംഗീകാരം ലഭിച്ചതായും പ്രവൃത്തികൾ ഉടനെതന്നെ ആരംഭിക്കാൻ കഴിയുമെന്നും കിഫ്ബി പ്രതിനിധികളും അറിയിച്ചു.

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലേയും കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയിലു ള്ളവരും ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളേജാണ് പരിയാരത്തേത് എന്ന പരിഗണന കൂടി നൽകി ഇതിനോടകം വിവിധ വിഭാഗങ്ങളിലെ 18 ഡോക്ടർമാരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സർക്കാർ നിയമിച്ചിട്ടുണ്ട്. ഇതര സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിച്ച് പരിചയമുള്ള പ്രൊഫസർമാർ ഉൾപ്പടെയുള്ളവരെയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് പ്രൊമോഷൻ വഴിയും അല്ലാതെയും നിയമിച്ചത്. പുതുതായി പി.എസ്.സി വഴി നിയമനം നേടിയ വരും ഇതിലുണ്ട്.

ജനറൽ സർജറി, ന്യൂറോ സർജറി, കാർഡിയോ വാസ്‌കുലാർ ആന്റ് തൊറാസിക് സർജറി, കാർഡി യോളജി, പീഡിയാട്രിക്‌സ്, പീഡിയാട്രിക് ന്യൂറോളജി, നെഫ്രോളജി, റേഡിയോതെറാപ്പി, ട്രാൻസ് ഫ്യൂഷൻ മെഡിസിൻ, പാത്തോളജി, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗ ങ്ങളിലാണ് ഡോക്ടർമാരെ പുതുതായി അനുവദിച്ചത്. ന്യൂറോസർജറി, ജനറൽ സർജറി, റേഡി യോതെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ ഒന്നിലേറെ ഡോക്ടർമാരുടെ സേവന മാണ് സർക്കാർ ഉറപ്പാക്കിയത്. ഇതാദ്യമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ ഡോക്ടറെ അനുവദിക്കുകയും ചെയ്തു.

സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജിലേതുപോലെ നേഴ്‌സുമാരുടെ പ്രവർത്തനം മാറ്റുന്ന തിന്റെ ഭാഗമായി രണ്ട് നേഴ്‌സിംഗ് സൂപ്രണ്ടുമാരേയും കഴിഞ്ഞദിവസം സർക്കാർ നിയമിച്ചിട്ടുണ്ട്. സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന ഡോക്ടർമാരേയും നേഴ്‌സുമാരേ യും സർക്കാർ സർവീസിലേക്ക് ആഗിരണം ചെയ്തതിന് പുറമേയാണിത്.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി യൂണിറ്റ് എത്രയും വേഗം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഇതിനോടകം അറിയിച്ചിട്ടുമുണ്ട്. പ്ലാസ്റ്റിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള പ്രിൻസിപ്പാൾ ഡോ കെ അജയകുമാറിന്റെ സേവനം ഈ വിഭാഗത്തി ൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയും ചെയ്യും.

വികസിതരാഷ്ട്രങ്ങളിലെ ആശുപത്രിയോട് കിടപിടിക്കുംവിധം എല്ലാ സൗകര്യങ്ങളോടേയുമുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയാക്കി, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെ മാറ്റു ന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നത് ഇതിനോടകം വ്യക്തമാക്കിയതാണ്. പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ വിദഗ്ദ ചികിത്സ ഉറപ്പാക്കുംവിധം ആശുപത്രി വികസിക്കുമ്പോൾ, സാമൂഹ്യ ഉത്തരവാദിത്തം മറന്ന് ആരും പ്രവർത്തിക്കരുതെന്നും, തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രച രിപ്പിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അഭ്യർത്ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *