കണ്ണൂർ : ജയസൂര്യയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂരിൽ പറഞ്ഞു. പ്രസംഗത്തിൽ ഭൂരിഭാഗവും സർക്കാരിനെ പ്രശംസിക്കുകയാണ് ഉണ്ടായത്, കേരളത്തിൽ റോഡ് നിർമ്മാണത്തിൽ മഴ തടസ്സമാണ് മഴയെ അതിജീവിക്കാനുള്ള പഠനങ്ങൾ നടത്തേണ്ടതുണ്ട്.
ചിറാപുഞ്ചിയെ കേരളവുമായി താരതമ്യം ചെയ്യാനാകില്ല. മേഘാലയയിൽ പതിനായിരം കിലോമീറ്റർ റോഡ് മാത്രമാണുള്ളത്. കേരളത്തിൽ 3 ലക്ഷം കിലോമീറ്റർ റോഡുണ്ട്.എന്നും മന്ത്രി വ്യക്തമാക്കി