• Sat. Jul 27th, 2024
Top Tags

കണ്ണൂർ കലക്ടറേറ്റ് ഓഫീസിൽ വനതാ കമ്മീഷൻ സിറ്റിങ്ങ് സംഘടിപ്പിച്ചു.

Bydesk

Dec 4, 2021

കണ്ണൂർ : വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവിയുടെ നേതൃത്വത്തിൽ ഇന്ന് കണ്ണൂർ കലക്ടറേറ്റ് ഓഫീസിൽ വനതാ കമ്മീഷൻ സിറ്റിങ്ങ് സംഘടിപ്പിച്ചു. മറ്റിടങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽ വനിതാ കമ്മീഷന് മുമ്പാകെ എത്തുന്ന പരാതിയ താരതമ്യേന കുറവാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതി ദേവി ഇന്ന് വ്യക്തമാക്കി. ജില്ലാതല, പഞ്ചായത്ത് ജാഗ്രത സമിതി പ്രവർത്തനം കാര്യക്ഷമമായതിനാലാണ് പരാതികൾ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവുണ്ടായത്. ഇന്ന് നടന്ന സിറ്റിങ്ങിൽ 67 പരാതികൾ പരിഗണിച്ചതിൽ 32 എണ്ണം പരിഹരിച്ചു. 7 പരാതികൾ പോലീസിന് കൈമാറി.

28 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കോവിഡ് പശ്ചാത്തലത്തിലും കണ്ണൂരിൽ അദാലത്ത് വച്ച് പ്രശ്നങ്ങൾ പരിഹരിച്ചു. ഓൺലൈൻ വഴി നടത്തിയ  അദാലത്തിൽ പരിഹരമാവാത്ത പരാതികളാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിഗണിച്ചത്. കമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളിൽ അധികവും സ്വത്ത് തർക്കം സംബന്ധിച്ചതാണ്. ഇതിൽ കമ്മീഷന് ഇടപെടാനാവില്ലെന്ന അവബോധം ജനങ്ങളിൽ വളർത്തിയെടുക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ അംഗം ഇ എം  രാധ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *