കണ്ണൂർ : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് ശേഷം നേതാക്കളും പ്രവർത്തകരും തമ്മിൽ പരസ്യ വാക്കേറ്റം.
മാർച്ച് പിരിച്ചുവിട്ട ശേഷമായിരുന്നു നേതാക്കളെ ചോദ്യം ചെയ്ത് പ്രവർത്തകർ രംഗത്തെത്തിയത്. സർക്കാരിനെതിരെ ഇത്തരത്തിലല്ല പ്രതിഷേധം നടത്തേണ്ടതെന്നും വീറും വാശിയുമില്ലെന്നും പറഞ്ഞായിരുന്നു പ്രവർത്തകർ നേതാക്കളോട് കയർത്തത്. പ്രവർത്തകരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുന്നതിന് പകരം ഇവിടെ വിപ്ലവം നടത്താനല്ല വന്നതെന്ന് പറഞ്ഞ് നേതാക്കളും ചൂടായി സംസാരിച്ചത് സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു.
അഡ്വ.കെ എ ലത്തീഫ്, പി. വി സൈനുദ്ദീൻ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അണികളുടെ രോഷ പ്രകടനം. പോലീസും പൊതുജനവും നോക്കി നിൽക്കെ ആയിരുന്നു നേതാക്കളും പ്രവർത്തകരും തമ്മിലുള്ള പരസ്യ പോര്.