പട്ടാന്നൂർ : സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി കേഡറ്റുകൾ മാറണം- മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ പട്ടാന്നൂർ. സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എൻ സി സി കേഡറ്റുകൾ മാറണമെന്ന് കേരള ലക്ഷദ്വീപ് എൻ സി സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ അഭിപ്രായപ്പെട്ടു. പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂൾ എൻ സി സി യൂണിറ്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ലെഫ്. ജനറൽ വിനോദ് നായനാർ (എ. വി. എസ്. എം, പി. വി. എസ്. എം AVSM, PVSM, റിട്ട.)ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ എ. സി.മനോജ് അധ്യക്ഷം വഹിച്ചു. എൻ സി സി ഇൻ ചാർജ് ദിലീപ് കുയിലൂർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എ.കെ. മനോഹരൻ വിശിഷ്ടാതിഥികൾ ക്കുള്ള ഉപഹാരസമർപ്പണം നടത്തി.ഹെഡ്മാസ്റ്റർ ഇൻചാർജ് എ. സന്ദീപ് ,പി ടി എ പ്രസിഡണ്ട് സി. കെ. ചന്ദ്രമതി, കേഡറ്റ് വി. ശ്രീകീർത്തന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് കേഡറ്റുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.