• Sat. Jul 27th, 2024
Top Tags

വി. കെ സനോജ് ഡി. വൈ. എഫ്‌. ഐ സംസ്ഥാന സെക്രട്ടറി.

Bydesk

Dec 8, 2021

കണ്ണൂര്‍  : വി. കെ സനോജിനെ ഡി. വൈ. എഫ്‌. ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.  സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എ. എ റഹീം അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റതിനാലാണ് സനോജിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കണ്ണൂര്‍ സ്വദേശിയായ സനോജ്  നിലവില്‍  കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഡി. വൈ. എഫ്‌. ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്‌. എഫ്‌. ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *