• Sat. Jul 27th, 2024
Top Tags

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം അനുവദിക്കാന്‍ തീരുമാനം.

Bydesk

Dec 8, 2021

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു ജോലികള്‍ നിര്‍വ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവകല്യം എന്നിവ സംഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ എക്സ്ഗ്രേഷ്യ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2015 ല്‍ നടന്ന തിരഞ്ഞെടുപ്പു മുതല്‍ മുന്‍കാല്യ പ്രാബല്യത്തോടെ ഇത് നല്‍കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ സംഭവിക്കുന്ന സാധാരണ മരണം സംഭവിക്കുന്നവരുടെ കുടംബത്തിന് 10 ലക്ഷം രൂപ. തീവ്രവാദി ആക്രമണം, ബോംബ് സ്ഫോടനം എന്നിവ മൂലമുള്ള മരണം സംഭവിക്കുന്നവരുടെ കുടംബത്തിന് 20 ലക്ഷം രൂപ എന്നിവ അനുവദിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

കൈകാലുകള്‍ നഷ്ടപ്പെടുക, കാഴ്ച ശക്തി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ. തീവ്രവാദി ആക്രമണം മൂലമോ മറ്റ് അപകടങ്ങള്‍ മൂലമോ ആണെങ്കില്‍ ഇരട്ടിത്തുക 10 ലക്ഷം രൂപ എന്നിങ്ങനെയും അനുവദിക്കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *