പാപ്പിനിശ്ശേരി : പിലാത്തറ – പാപ്പിനിശ്ശേരി റോഡിലെ താവം മേൽപ്പാലത്തിന്റെ എക്‌സ്പാൻഷൻ ജോയിൻറ് മാറ്റി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതും പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപണി പ്രവൃത്തികൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ പാലങ്ങളിലൂടെയുള്ള ഗതാഗതം ഡിസംബർ 18 മുതൽ ഒരു മാസത്തേക്ക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ജനപ്രതിനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡിസംബർ 16ന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും.
അതെ സമയം പാപ്പിനിശ്ശേരി മേൽപ്പാലവും ഡിസംബർ 20മുതൽ അറ്റകുറ്റ പണിക്കായി അടച്ചിടും ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാനിടയാകും. ഇരു പാലത്തിന്റെയും നിർമ്മാണത്തിൽ നേരത്തെ അഴിമതി ആരോപണം ഉയർന്നിരുന്നു. എറണാകുളത്തെ പാലാരിവട്ടം പാലം നിർമ്മിച്ച അതെ കമ്പനിയാണ് ഈ പാലങ്ങളും നിർമ്മിച്ചത്. അറ്റകുറ്റ പണിയോടൊപ്പം അഴിമതി നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.