• Fri. Apr 12th, 2024
Top Tags

കൂനൂർ ഹെലികോപ്​ടർ അപകടം: ചികിത്സയിലായിരുന്ന ഗ്രൂപ്പ്​ ക്യാപ്​റ്റൻ വരുൺ സിങ്​ അന്തരിച്ചു.

Bydesk

Dec 15, 2021

ബംഗളൂരു: കുനൂർ ഹെലികോപ്​ടർ അപകട​ത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ക്യാപ്​റ്റൻ വരുൺ സിങ്​ അന്തരിച്ചു. ബംഗളൂരുവിലെ കമാൻഡ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ ഉൾപ്പടെയുള്ള 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട വരുൺ സിങ്ങിനെ വിദഗ്​ധ ചികിത്സക്കായി കൂനൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തിരുന്നു.അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുൺസിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വരുൺ സിങ്ിന് ചർമം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാർത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചർമം ബംഗളുരു മെഡിക്കൽ കോളജ് ആൻഡ്​ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കമാൻഡ്​ ആശുപത്രിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്ടർ തകർന്ന് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണിലെ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *