കണ്ണൂർ : സംസ്ഥാനത്ത് ക്രിസ്മസ് അവധിക്കാലത്തിനു തീയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. പത്ത് ദിവസത്തെ അവധിയാണ് കുട്ടികള്‍ക്ക് ലഭിക്കുക. ഡിസംബര്‍ 24 മുതൽ ജനുവരി രണ്ട് വരെയാണ് കുട്ടികള്‍ക്ക് അവധി.
കൊവിഡ് 19ൻ്റെ സാഹചര്യത്തിൽ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ട സ്കൂളുകള്‍ നവംബര്‍ മാസത്തിലായിരുന്നു വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.