തളിപ്പറമ്പ : ക്രിസ്തുമസ്, പുതുവത്സരാഘോഷം എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് റെയിഞ്ച് പാർട്ടി തളിപ്പറമ്പ മാർക്കറ്റ് റോഡിൽ നടത്തിയ റെയിഡിൽ തളിപ്പറമ്പ് ബി.ഇ.എം .എല്‍.പി സ്കൂൾ സമീപത്ത് പച്ചക്കറി കടയിൽ നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾ ലിപ്സ് എന്നിവ വിൽപ്പന നടത്തവേ ടൗണിലെ പച്ചക്കറി വ്യാപാരിയായ അയ്യൂബ്.എം, വയസ്സ്35/2021, S/o. അബ്ദുൾ റഹിമാൻ, മലിക്കൻ(H), തളിപ്പറമ്പ മദ്രസ്സ താമസം എന്നയാളെ 4.5 കിലോ.ഗ്രാം പുകയില ഉല്പന്നങ്ങളുമായി പിടികൂടി കേസെടുത്തു. തളിപ്പറമ്പ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രന്റെ നേതൃത്ത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റിവ് ഓഫീസർമാരായ കെ.പി.മധുസൂദനൻ, എ.അസീസ്, പ്രിവൻറിവ് ഓഫീസർ(ഗ്രേഡ്) മനോഹരൻ.പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഹാരിസ്, ഫെമിൻ.ഇ.എച്ച്, ഡ്രൈവർ സിവി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.