• Sat. Jul 27th, 2024
Top Tags

കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോൽസവം ഡിസംബർ 24ന് വെള്ളിയാഴ്ച്ച.

Bydesk

Dec 21, 2021

കണ്ണൂർ: കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോൽസവം ഡിസംബർ 24ന് വെള്ളിയാഴ്ച്ച തുടങ്ങുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു. തിരുവപ്പന മഹോൽസവം 2022 ജനുവരി 16ന് സമാപിക്കും. വനപ്രദേശത്ത് മലമുകളിൽ നടക്കുന്ന സംസ്ഥാനത്തെ അപൂർവ്വം ഉൽസവങ്ങളിൽ ഒന്നാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.

ഉത്സവത്തിൻ്റെ ഭാഗമായി പുല്ലും ഈറ്റയും ഓലയും ഉപയോഗിച്ച് താൽക്കാലിക മടപ്പുര നിർമിച്ചിട്ടുണ്ട്. അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിയിട്ടുണ്ട്. 24ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കിളത്തിലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ചടങ്ങ് നടക്കും.

ഗണപതിഹോമം, ശുദ്ധി, വസ്തുബലി, ഭഗവതിസേവ എന്നീ ചടങ്ങുകൾ നടക്കും. 24ന് രാത്രി മുത്തപ്പൻ്റെ ജീവിതത്തിലെ നാലു ഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാന പ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് കൊട്ടിയാടിക്കും ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്ത് വച്ച് അന്നദാനവും ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായർ, പി.കെ മധു പങ്കെടുത്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *