കേളകം: പഞ്ചായത്തിലെ അടയ്ക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന ചാപ്പ തോട്ടില്‍ തടയണ നിര്‍മ്മിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാപ്പ തോട്ടില്‍ തടയണ നിര്‍മ്മിച്ചത്. വാര്‍ഷികത്തിന്റെ ഭാഗമായി കേക്ക് മുറിക്കലും നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങളായ ലീലാമ്മ ജോണി, ജോണി പാമ്പാടിയില്‍, ഷിജി സുരേന്ദ്രന്‍ ,ഓവര്‍സീയര്‍ കെ.ജെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.